റോമില്‍ മലയാളി കന്യാസ്ത്രീ നിര്യാതയായി

റോം: മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ജെസി റോമില്‍ നിര്യാതയായി. സ്‌കൂള്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് കോണ്‍ഗ്രിഗേഷന്‍ അംഗമായിരുന്നു. ഏതാനും നാളുകളായി കാന്‍സര്‍ രോഗബാധിതയായിരുന്നു. സന്യാസസമൂഹത്തിന്റെ റോമിലുള്ള വില്ല ബത്താനിയ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തുവരികയായിരുന്നു.

റോമിലെ വേറാന്നോ ദേവാലയത്തിലായിരിക്കും സംസ്‌കാരം നടക്കുന്നത്. തൃശൂര്‍ അതിരൂപത, പുലക്കാട്ടുകര കര്‍മ്മല മാതാ ഇടവകയിലെ മൂലേപ്പറമ്പില്‍ ചാക്കുണ്ണിയുടെയും അന്നത്തിന്റെയും മകളാണ്.

സീറോ മലബാര്‍ സഭയുടെ പ്രോക്കുറ റോമില്‍ നിലവില്‍ വരുന്നതിന് മുമ്പ് മീറ്റിംങുകള്‍ക്ക് വന്നിരുന്ന മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും താമസസ്ഥലം ക്രമീകരിച്ചിരുന്നത് സ്‌കൂള്‍ സിസ്റ്റേഴ്‌സിന്റെ ജനറലേറ്റിലായിരുന്നു. പല മലയാളി വൈദികരും വൈദികവിദ്യാര്‍ത്ഥികളും മെത്രാന്മാരും സിസ്റ്റര്‍ ജെസിയുടെ ആതിഥേയത്വം അറിഞ്ഞിട്ടുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates