spot_imgspot_imgspot_imgspot_img

മറ്റുളളവരുമായി മത്സരിക്കാതെ യേശുക്രിസ്തുവിനെ പിന്തുടരുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരുമായി മത്സരിക്കാതെ യേശുക്രിസ്തുവിനെ പിന്തുടരുമ്പോള്‍ നമ്മില്‍ വിശുദ്ധി തഴച്ചുവളരുകയും നാം പക്വതപ്രാപിക്കുകയും ചെയ്യുന്നുവെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വിശ്വാസം എന്നത് ലോകത്തിന്റെ രക്ഷകനായ ദൈവപുത്രനായ യേശുക്രിസ്തുവിനെ പിന്തുടരുകയാണ്. ഇത്, കണക്കുപോലെയോ തത്വചിന്ത പോലെയോ ബുദ്ധിമുട്ടുള്ള ഒന്നല്ല.
ദൈവം എപ്പോഴും നമ്മെ വിളിക്കുന്നുണ്ട്, കര്‍ത്താവുമായി സംവദിച്ചുകൊണ്ടും ഓരോ ദിവസത്തിന്റെയും അനുഭവങ്ങളും തീരുമാനങ്ങളും അവനുമായി പങ്കിടുന്നതിലൂടെയുമാണ് ദൈവവിളി വിവേചിച്ചറിയുന്നത്.
ദൈവത്തിന്റെ സ്‌നേഹം എന്നും നിലനില്‍ക്കുന്നതിനാല്‍, വിശ്വസ്തമായ തിരഞ്ഞെടുപ്പുകള്‍ക്കായി സഭ തന്റെ തനയരെ പഠിപ്പിക്കുന്നു. പാപ്പ പറഞ്ഞു.
നവംബര്‍ 21 ന് പോള്‍ ആറാമന്‍ ഹാളില്‍ പ്രാദേശികയുവജനസംഗമത്തില്‍ പങ്കെടുത്തു യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ. വരാനിരിക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായിട്ടായിരുന്നു സംഗമം സംഘടിപ്പിച്ചത്. ആറായിരത്തിലധികം യുവജനങ്ങള്‍പങ്കെടുത്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates