വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഹെല്‍ത്ത് ഫണ്ടിന് പുതിയ തലവനായി ഇറ്റാലിയന്‍ ശസ്ത്രക്രിയാവിദഗ്ദന്‍ ജിയോവാന്നി ബാറ്റിസ്റ്റയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്റ്റെഫാനോ ലോറെറ്റിയുടെ വിരമിക്കലിനെ തുടര്‍ന്നാണ് പുതിയ നിയമനം.
റോമിലെ ജെമ്മെലി ഹോസ്പിറ്റലില്‍ 20 വര്‍ഷത്തിലേറെയായി സര്‍ജനായി സേവനം ചെയ്യുകയാണ് ജിയോവാന്നി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വെടിയേറ്റ അവസരത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ ഇദ്ദേഹവും സഹകരിച്ചിരുന്നു. 1981 മെയ് 13 നായിരുന്നു ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്ക് വെടിയേറ്റത്.
1953 ലാണ് ഹെല്‍ത്ത് കെയര്‍ ഫണ്ട് സ്ഥാപിച്ചത്. വത്തിക്കാനിലെ ജോലിക്കാര്‍ക്കുവേണ്ടിയുള്ളതാണ് ഇത്.