സെബു: ഫിലിപ്പൈന്‍സിലെ സെബുവില്‍ നാളെമുതല്‍ ആരംഭിക്കുന്ന ദേശീയയുവജനസംഗമത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. 23 മുതല്‍ 28 വരെയാണ് യുവജനസംഗമം. സെബു അതിരൂപതയാണ് ആതിഥേയത്വം അരുളുന്നത്. ഇതാദ്യമായാണ് സെബു അതിരൂപതയുടെ നേതൃത്വത്തില്‍ യുവജനസംഗമം നടക്കുന്നത്.
പേപ്പല്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഗബ്രീലി കാസിയ ഉള്‍പ്പടെ ഫിലിപ്പൈന്‍സിലെ മെത്രാന്മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വീടുകള്‍, സെമിനാരികള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളിലാണ് യുവജനങ്ങളെ താമസിപ്പിക്കുന്നത് 90 ശതമാനം യുവജനങ്ങളും സെബു അതിരൂപതയ്ക്ക് വെളിയില്‍ നിന്നുള്ളവരാണ്.
ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും യുവജനവര്‍ഷാചരണത്തിന്റെ അവസരത്തിലും നടത്തപ്പെടുന്ന ഈ ദേശീയ യുവജനസംഗമത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷണം.