Thursday, November 21, 2024
spot_img
More

    സംവരണം; ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്കി

    തൃശൂര്‍: സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തു ശതമാനം സംവരണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കണമെന്നാവ്യപ്പെട്ടു സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.

    സംവരണം അര്‍ഹിക്കുന്നവര്‍ക്ക് നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണ്. ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നേഴ്‌സിംങ്,പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്‌പെക്ടസും അപേക്ഷാഫോമുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരേണതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തുശതമാനം സംവരണം ഉള്‍പ്പെടുത്താതെയാണ്. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!