മെക്‌സിക്കോ: പത്തുവര്‍ഷം മുമ്പ് കാണാതായ ഗ്വഡലൂപ്പെ മാതാവിന്റെ രൂപം തിരികെ കിട്ടി. അലക്‌സ് ചുഴലിക്കാറ്റില്‍ പെട്ട് പത്തുവര്‍ഷം മുമ്പാണ് രൂപം കാണാതായത്.
സാന്റാ കാതറിന നദിക്കരയില്‍ നിന്നാണ് രൂപം തിരികെ കിട്ടിയിരിക്കുന്നത്. 1990 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ വിശുദധ കുര്‍ബാന അര്‍പ്പിച്ചിരുന്ന സ്ഥലത്തു നിന്നാണ് രൂപം തിരികെ കിട്ടിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അന്ന് അദ്ദേഹമാണ് ഈ മാതൃരൂപം ആശീര്‍വദിച്ചത്. 42 അടി ഉയരമുണ്ട് മരിയന്‍രൂപത്തിന്.
മാതാവിന്റെ രൂപം തിരികെ കിട്ടിയത് പ്രത്യാശയുടെ സന്ദേശമാണ് നല്കിയിരിക്കുന്നതെന്ന് മേയര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.