ടെക്‌സാസ്: സാത്താന്‍ മതപരമായ ആചാരമെന്ന് സാത്താന്‍ ആരാധകരുടെ പ്രഖ്യാപനം. റിലീജിയസ് റീപ്രൊഡക്ടീവ് റൈറ്റ്‌സ് ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സാത്താനിക് ടെമ്പിള്‍ ഈ പ്രഖ്യാപനം നടത്തിയത്. റിലീജിയസ് ഓര്‍ഗനൈസേഷനായി സാത്താനിക് ടെമ്പിളിനെ അംഗീകരിച്ച സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
ഒരു വ്യക്തിയുടെ മതപരമായ അവകാശത്തില്‍ ഗവണ്‍മെന്റിന് പൊതുവായി ഇടപെടാന്‍ അവകാശമില്ലെന്ന് യുഎസ് റിലീജിയസ് ഫ്രീഡം റീസ്റ്റോറേഷന്‍ ആക്ടിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് സാത്താനിക് ടെമ്പിള്‍ പുറത്തുവിട്ട വീഡിയോ ആരംഭിക്കുന്നത്. മതപരമായ ആചാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനെ സാധൂകരിച്ചുകൊണ്ടാണ് സാത്താന്‍ ആരാധനയില്‍ അബോര്‍ഷനും ഉള്‍പ്പെടുന്നുണ്ടെന്നും അത് തങ്ങളെ സംബന്ധിച്ചിടത്തോളം മതപരമായ ആചാരമാണെന്നുമാണ് സാത്താനിക ആരാധകരുടെ അവകാശവാദം.
അബോര്‍ഷനെ മതപരമായ കര്‍മമമായി ഉള്‍പ്പെടുത്തുമ്പോള്‍ ഏതെങ്കിലും ഡോക്ടേഴ്‌സോ അബോര്‍ഷന്‍ സൗകര്യങ്ങളോ തങ്ങളുടെ അംഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെങ്കില്‍ അതിനെതിരെ നിയമപരമായ നടപടികള്‍ക്ക് സമീപിക്കുമെന്നും സാത്താനിക ആരാധകര്‍ പറയുന്നു.