ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുമ്പന്തിയിലുള്ളത് ക്രൈസ്തവരും അതില്‍ ഭൂരിപക്ഷവും കത്തോലിക്കരുമാണെന്ന് യുകാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 160 മില്യന്‍ ആളുകളുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷമാണ് ക്രൈസ്തവര്‍.
എന്നാല്‍ തങ്ങളുടെ പ്രാതിനിധ്യത്തെ അതിലംഘിക്കുന്ന വിധത്തിലുള്ള കോവിഡ് പോരാട്ടങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ കൊണ്ട് കത്തോലിക്കര്‍ ബംഗ്ലാദേശിനെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 280 ക്രിസ്ത്യന്‍ ഡോക്ടേഴ്‌സും നാലായിരത്തോളം ക്രൈസ്തവ നേഴ്‌സുമാരുമാണ് ബംഗ്ലാദേശിലുള്ളത്.
ഇവര്‍ എല്ലാവരും തന്നെ കോവിഡ് യുദ്ധമുന്നണിയിലുണ്ട്. കത്തോലിക്കരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും മേല്‍നോട്ടത്തില്‍ 20 ഹോസ്പിറ്റലുകളുണ്ട്. ഇവയെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും നല്കി വരുന്നു. ഗ്രാമീണ മേഖലയില്‍ ഇവ കൂടാതെ എഴുപത് കമ്മ്യൂണിറ്റി ക്ലിനിക്കുകളും കത്തോലിക്കാസഭ നടത്തുന്നുണ്ട്.
ഇവിടെയുള്ള ക്ലിനിക്കുകളില്‍ കന്യാസ്ത്രീകളില്‍ സേവന നിരതരാണ്.