കൊളംബോ: സര്‍ക്കാരില്‍ നിന്ന് ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ പള്ളികളിലെ ഈസ്റ്റര്‍ കുര്‍ബാന ക്യാന്‍സല്‍ ചെയ്യുമായിരുന്നുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്.
എന്തിന് പറയുന്നു വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കാമായിരുന്നു. കാരണം എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം മനുഷ്യജീവനാണ്. അവരാണ് ഞങ്ങളുടെ സമ്പാദ്യം. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ രഞ്ജിത്.
ഇന്ത്യയുള്‍പ്പെടെയുള്ള ഇന്റലിജന്‍സ് ഉറവിടങ്ങളില്‍ നിന്ന് ശക്തമായ മുന്നറിയിപ്പ് ഭീകരാക്രമണത്തെക്കുറിച്ച് ലഭിച്ചിട്ടും ഉന്നതാധികാരികളില്‍ നിന്നുണ്ടായ അനാസ്ഥ ന്യായീകരിക്കാവുന്നവയല്ലെന്നും ഇത്തരക്കാര്‍ തങ്ങള്‍ വഹിക്കുന്ന സ്ഥാനമാനങ്ങളില്‍ നിന്ന് രാജിവച്ചുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുവരെ 359 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. ഐഎസ്‌ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.