ഉത്ഥാനത്തിന് ശേഷം ക്രിസ്തു എത്ര തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്?


ഉയിര്‍ത്തെണീറ്റുവെങ്കിലും ക്രിസ്തു എത്ര തവണ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവൊന്നും ലഭ്യമായിട്ടില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ട്, ക്രിസ്തു ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ നിരവധിയായ അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

തിരുവചനം നല്കുന്ന സൂചന അനുസരിച്ച് ക്രിസ്തു ശിഷ്യന്മാര്‍ക്ക് 10 തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാല്‍ പാരമ്പര്യം പറയുന്നതാവട്ടെ 12 തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും. അതുപോലെ ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെട്ടത് അവിടുത്തെ അമ്മയായ മറിയത്തിനാണ് എന്ന് പാരമ്പര്യം പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates