ചേര്‍ത്തല: ജപ്പാനില്‍ വച്ച് മരണമടഞ്ഞ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് നടക്കും. കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ഉച്ചകഴി്ഞ്ഞ് 2.30 ന് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.
12.30 ന് മാതൃഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടുവരും. പള്ളിക്കകത്ത് ക്രമീകരിച്ചിട്ടുള്ള പ്രത്യേകം കല്ലറയിലാണ് കബറടക്കം.
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയില്‍ പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.