ബാംഗ്ലൂര്‍: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ചാന്‍സിലറായി ഫാ. പോള്‍ ആച്ചാണ്ടി ചുമതലയേറ്റു. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറളായിരുന്നു. ധര്‍മ്മാരാം മേജര്‍ സെമിനാരിയുടെ പുതിയ റെക്ടര്‍ കൂടിയാണ് ഫാ. പോള്‍ ആച്ചാണ്ടി. 1995 ല്‍ നോര്‍ത്ത് മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും 2002 ല്‍ മദ്രാസ് ഐഐറ്റിഐയില്‍ നിന്ന് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
1969 ല്‍ ആണ് ക്രൈസ്റ്റ് കോളജ് സ്ഥാപിതമായത്. 2008 ല്‍ യൂണിവേഴ്‌സിറ്റിയായി. 18000 വിദ്യാര്‍ത്ഥികളാണ് കോളജിലുള്ളത്. 800 അധ്യാപകരുമുണ്ട്.