കോട്ടയം: കെസിബിസി എസ് സി എസ് ടി, ബിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 26 ന് അടിച്ചിറ ആമോസ് സെന്ററില്‍ ജസ്റ്റീസ് സണ്‍ഡേ ആചരണം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം ജസ്റ്റീസ് ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും.
കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖസന്ദേശവും വൈസ് ചെയര്‍മാന്മാരായ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹപ്രഭാഷണവും ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.