ദൈവസ്‌നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ എന്നഗാനത്തിന്റെ ഈരടികള്‍ ഇതിനകം നാം പലപ്പോഴും പാടിയിട്ടുണ്ട്. അനുദിന ജീവിതത്തില്‍ ദൈവം പലപ്പോഴായി ഇടപെട്ടിട്ടുള്ള മനോഹരനിമിഷങ്ങളുടെ കൃതജ്ഞതാഭരിതമായ മനസ്സാണ് നമ്മെ ആ ഗാനം ആലപിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ ദൈവ സ്‌നേഹം അതിന്റെ ഏറ്റവും പാരമ്യത്തില്‍ നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്് ദിവ്യകാരുണ്യത്തിലാണ്. നമ്മോടുള്ള സ്‌നേഹത്തെ പ്രതിയും നമ്മോടൊത്ത് വസിക്കാനുള്ള ആഗ്രഹത്തെപ്രതിയും ദൈവം ഒരു അപ്പത്തിന്റെ രൂപത്തില്‍ അവതരിച്ചതാണ് ദിവ്യകാരുണ്യം. ഓരോ ശരീരകോശങ്ങളിലും അലിഞ്ഞുചേരുവാനുള്ള ദൈവസ്‌നേഹത്തിന്റെ അടയാളമാണ് ഓരോ ദിവ്യകാരുണ്യസ്വീകരണ വേളകളും.
അതുകൊണ്ടുതന്നെയാണ് ബലിയര്‍പ്പണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി ദിവ്യകാരുണ്യസ്വീകരണം മാറിയിരിക്കുന്നത്. ഈ നിമിഷങ്ങളുടെ ഭക്തിപൂര്‍വ്വമായ ധ്യാനമാണ് നാവില്‍ അലിയും സ്നേഹമായ് എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്.
നാവില്‍ അലിയും സ്‌നേഹമായ്
എന്‍ഹൃത്തില്‍ വാഴുവാന്‍
നീ അണയും നേരമായ്
ജീവദായകാ,യേശുനായകാ എന്ന് തുടങ്ങുന്ന ഗാനം തോമസ് ആന്‍റണി വാളംപറമ്പില്‍ ആണ് രചിച്ചിരിക്കുന്നത്. ഷേര്‍ളി തോമസ് വാളംപറമ്പില്‍ ആണ് സംഗീതം നല്കി ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യസ്വീകരണ വേളയില്‍ നമ്മുടെ ദേവാലയങ്ങളില്‍ ആലപിക്കാന്‍ സര്‍വ്വഥായോഗ്യമായ ഒരു ഗാനമാണ് ഇത്.