ജോലിയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. അവ പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് നോക്കാത്തവരും കാണുകയില്ലായിരിക്കും. എന്നാല്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം പരിഹരിക്കാനും മനസ്സ് സ്വസ്ഥമാകാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഏതെങ്കിലും സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു.
ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലേക്ക് സ്ഥിരമായി തീര്‍ത്ഥാടനം നടത്തിയവരെ മൂന്നുവര്‍ഷത്തോളം അഭിമുഖം നടത്തിയതിന് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അതുപോലെ ഏതെങ്കിലും ധ്യാനത്തില്‍ സംബന്ധിക്കുന്നതും ഏറെ ഉപകാരപ്രദമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരുമൊത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതാണെന്നും ഇവര്‍ പറയുന്നു. ജോലിയില്‍ കൂടുതല്‍ മികവ് തെളിയിക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഇതേറെ സഹായിക്കും.
ന്യൂട്ടെല്ലയുടെ സ്ഥാപകന്‍ പതിവായി തന്റെ മാനേജരും ജീവനക്കാരുമൊത്ത് ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്താറുണ്ടായിരുന്നു. ബിസിനസ് വിജയത്തിന് മാതാവിന്റെ മാധ്യസ്ഥം ഏറെ സഹായിച്ചിട്ടുണ്ടെന്ന അനുഭവസാക്ഷ്യം അദ്ദേഹം പലയിടങ്ങളിലും ഏറ്റുപറഞ്ഞിട്ടുമുണ്ട്.