ന്യൂയോര്‍ക്ക്; ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍

അരിസോണ: നിരവധി വിശുദ്ധരൂപങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെ കൂട്ടത്തില്‍ ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങളും. മാതാവിന്റെ രണ്ടു രൂപങ്ങളും ക്രിസ്തുവിന്റെ ഒരു രൂപവുമാണ് തകര്‍ക്കപ്പെട്ടത്. ബ്രൂക്ക്‌ലൈന്‍ റിസറക്ഷന്‍ കാത്തലിക് ചര്‍ച്ചിലെ രൂപങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ഈ വര്‍ഷം നിരവധി വിശുദ്ധരൂപങ്ങള്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടാണ് ഇത്. ഒരു വിശ്വാസി പ്രാര്‍ത്ഥിക്കാനായി എത്തിയപ്പോഴാണ് രൂപം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇടതുകരം ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ശിരസില്‍ വലിയൊരു വിളളലുമുണ്ടായിരുന്നു.

ന്യൂയോര്‍ക്ക് നഗരത്തില്‍ പരിശുദ്ധ മറിയത്തിന്റെ രൂപത്തിന് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. നിലവില്‍ ദേവാലയത്തിന് സെക്യുരിറ്റി ക്യാമറ ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്ക് സിറ്റി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates