വത്തിക്കാന്സിറ്റി: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്ത് റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി വത്തിക്കാന്റെ അറിയിപ്പ്. ഡോ. ലൂയിജി കര്ബോണെയും പ്രഫ, സ്തേഫനോ മര്ഗരിത്തോറയും ചേര്ന്നു നല്കിയ വിവരങ്ങളുടെ അടിസഥാനത്തിലാണ് പരിശുദധസിംഹാസം മാധ്യമപ്രവര്ത്തകര്ക്കായി പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്ത്ത പ്രസിദ്ധീകരിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യനില സാധാരണ രീതിയില് പുരോഗമിക്കുന്നുവെന്നും ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി ആരംഭിച്ചുവെന്നും, മുറിയില് നടക്കാന് തുടങ്ങിയെന്നും മെഡിക്കല് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില് പറയുന്നു. പാപ്പ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ചുവെന്നും സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങിയെത്തിയെന്നും റിപ്പോര്ട്ടിലുണ്ട്.
ഒക്ടോബര് 13 ാം തീയതിയായിരുന്നു പാപ്പയുടെ ഓപ്പറേഷന്. മെഡിക്കല് റിപ്പോര്്ട്ടുകള് പ്രകാരം പാപ്പയ്ക്ക് ശ്വാസകോശത്തില് കാന്സറാണ്.