എക്‌സിറ്റര്‍: ഗ്ലോബല്‍ മീഡിയ സെല്‍, കത്തോലിക്കാ കോണ്‍ഗ്രസ്, ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് (തലശ്ശേരി,) പ്രവാസി അപ്പോസ്തലേറ്റ് (ചങ്ങനാശ്ശേരി,) മരിയന്‍ പത്രം (യുകെ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ ഫ്രാത്തെലി തൂത്തി( എല്ലാവരും സോദരര്‍)യെക്കുറിച്ചുള്ള വെബിനാര്‍ നവംബര്‍ ആറിന് നടക്കും.
ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ പത്തു മണിവരെയാണ് വെബിനാര്‍. തലശ്ശേരി അതിരൂപതസഹായ മെത്രാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ആമുഖ സന്ദേശം നല്കി വെബിനാര്‍ ഉദ്ഘാടനം ചെയ്യും.
ചാക്രികലേഖനത്തെക്കുറിച്ച് ആധികാരികമായി പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതാണ് വെബിനാര്‍. ഗ്ലോബൽ മീഡിയ സെല്ലിന്റെ ന്യൂസ് പോർട്ടലായ “സി ന്യൂസ്‌ലൈവ് ” https://cnewslive.com/ ആയിരിക്കും ഔദ്യോഗിക മീഡിയ. tellme (https://www.youtube.com/channel/UCX0AlyOV7Uia9cFsGorRxOg) , Pravasi Apostolate (https://www.youtube.com/channel/UCL7k7Awfv36FvAT9LHPe35g) എന്നീ യൂട്യൂബ് ചാനലുകളിലും. നസ്രായന്റെ കൂടെ (https://www.facebook.com/Nasraayantekoode) എന്ന ഫേസ്ബുക്ക് പേജിലുംവെബിനാര്‍ ലൈവ് ആയിക്കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.
കത്തോലിക്കാവിശ്വാസികളും സഭാസ്‌നേഹികളും കരിസ്മാറ്റിക് അനുഭാവികളുമായ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് സഭാഗാത്രത്തെ പണിതുയര്‍ത്താന്‍ രൂപം നല്കിയിരിക്കുന്ന കൂട്ടായ്മയാണ് ഗ്ലോബല്‍ മീഡിയ സെല്ലും അതിന്റെ ന്യൂസ് പോര്‍ട്ടലായ സി ന്യൂസും.