കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ് തറയില്‍ നിയമിതനായി. ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി യോഗമാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്.
വിജയപുരം രൂപതാംഗമാണ് ഫാ. തോമസ് തറയില്‍, പുതിയ ഉത്തരവാദിത്തം ഈ മാസം 14 ന് ഏറ്റെടുക്കും. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പിലിന്റെ ഒഴിവിലേക്കാണ് പുതിയ നിയമനം.