ധാക്ക: ബാംഗ്ലാദേശിലെ ഏറ്റവും പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ തീര്‍ത്ഥാടനമഹോത്സവം ഇത്തവണയും നടന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് വിശ്വാസികളുടെ പങ്കാളിത്തവും തിരുക്കര്‍മ്മങ്ങളുടെ സമയദൈര്‍ഘ്യവും പരിമിതപ്പെടുത്തിയിരുന്നു. രണ്ടുദിനങ്ങളിലായി നടത്താറുണ്ടായിരുന്ന തീര്‍ത്ഥാടനം ഇത്തവണ വെറും ആറു മണിക്കൂര്‍ നേരത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇരുപതിനായിരത്തിനും ഇരുപത്തയ്യായിരത്തിനും ഇടയില്‍ ആളുകളായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
എന്നാല്‍ ഇത്തവണ 1500 പേര്‍ മാത്രമാണ് പങ്കെടുത്ത്. 600 പേര്‍ക്ക് മാത്രമാണ് ഭരണകൂടം അനുവാദം നല്കിയിരുന്നത്. എങ്കിലും സഭാധികാരികളുടെ പ്രത്യേക അഭ്യര്‍ത്ഥനയെ മാനിച്ച് കൂടുതല്‍ ആളുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുവാദം നല്കുകയായിരുന്നു. സാനിറ്റൈസര്‍, മാസ്‌ക്ക്, സാമൂഹിക അകലം തുടങ്ങിയവ പാലിച്ചായിരുന്നു തീര്‍ത്ഥാടനം.
ഫാത്തിമാ മാതാവിന്റെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രം 1997 ലാണ് കൂദാശ ചെയ്യപ്പെട്ടത്. മഹാജൂബിലിക്ക് മുന്നോടിയായിട്ടായിരുന്നു ഇത്.