Wednesday, January 15, 2025
spot_img
More

    ഫാ. ജോസഫ്‌ കണ്ടത്തിൽപറംമ്പിൽ നയിക്കുന്ന വാർഷിക ധ്യാനം മെയ് 27,28,29 തീയതികളിൽ

    എക്സിറ്റര്‍: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവും കോട്ടയം ഗുഡ്‌ നൂസ്‌ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോസഫ്‌ കണ്ടത്തിൽപറമ്പിൽ നയിക്കുന്ന വാർഷികധ്യാനം ബ്ലെസഡ്‌ സാക്രമെന്റ്‌ ദേവാലയത്തില്‍ മേയ്‌ 27, 28,29 തീയതികളിൽ നടത്തപ്പെടുന്നു.

    മേയ്‌ 27നു രണ്ട്‌ മണിമുതൽ എട്ടുമണി വരെയും, 28 നു ഒരു മണിമുതൽ ആറു മണി വരെയും, 29 നു ഒരു മണി മുതൽ എട്ടു മണി വരെയും ആണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌ എന്ന് പ്രീസ്റ്റ്‌ ഇൻ ചാർജ്‌ ഫാ. സണ്ണി പോൾ അറിയിച്ചു.

    ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും കൗൺസലിങ്ങിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും.

    കൂടുതൽ വിവരങ്ങൾക്ക്‌: ആൻസി പോള്‍( 07931 265620 ) ബാബു ആന്റണി( 07891 165231)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!