Wednesday, February 11, 2026
spot_img
More

    ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആര്‍ച്ച് ബിഷപ്

    ആഗ്ര: ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പായി ബിഷപ് ഡോ. റാഫി മഞ്ഞളിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ അലഹാബാദ് രൂപതാധ്യക്ഷനായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു ഡോ. റാഫി.

    തൃശൂര്‍, വെണ്ടോര്‍ ഇടവകാംഗമായ ഇദ്ദേഹം 1958 ഫെബ്രുവരി ഏഴിനാണ് ജനിച്ചത്. 1983 മെയ് 11 ന് പുരോഹിതനായി. 2007 ഫെബ്രുവരി 24 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡോ. റാഫി മഞ്ഞളിയെ വാരാണസി ബിഷപ്പായി നിയമിച്ചു. 2013 ഒക്ടോബര്‍ 17 ന് അലഹബാദ് രൂപതയുടെ ചുമതലയേറ്റു.

    ആഗ്ര ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഡോ. റാഫി പുതിയ ചുമതലയേറ്റെടുക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!