spot_imgspot_imgspot_imgspot_img

കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രഥമ ദേശീയസമ്മേളനത്തിന് ഇന്ന് തുടക്കം

മുംബൈ: കത്തോലിക്കാ കോണ്‍ഗ്രസ് പ്രഥമ ദേശീയ സമ്മേളനത്തിന് മുംബൈ എആര്‍സിയില്‍ ഇന്ന് തുടക്കമാകും. കല്യാണ്‍ രൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനം ഇന്ന് രാവിലെ സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ചുബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ക്കൊപ്പം വിവിധ സീറോമലബാര്‍ രൂപതകളിലെ പ്രമുഖസഭാസമുദായ നേതാക്കന്മാരും വിവിധരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്ക് ക്രൈസ്തവസമൂഹം നല്‍കുന്ന സംഭാവനകള്‍, ക്രൈസ്തവസമൂഹം നേരിടുന്ന വെല്ലുവിളികള്‍, പരിഹാരങ്ങള്‍, പ്രവാസിസമൂഹം, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും ഇതോട് അനുബന്ധിച്ചു നടക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates