ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ദമ്പതി വര്‍ഷാചരണം സമാപനത്തിലേക്ക്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഒരു വര്‍ഷം മുഴുവന്‍ ആചരിച്ചിരുന്ന ദമ്പതി വര്‍ഷാചരണം സമാപനത്തിലേക്ക്. ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ ആചരിച്ചുവരുന്ന ദമ്പതിവര്‍ഷാചരണത്തിന്റെ സമാപനത്തില്‍ നവംബര്‍ 26,27,28 തീയതികളിലായി വൈകുന്നേരം 5.40 മുതല്‍ രാത്രി ഒമ്പതു മണിവരെ ജപമാല, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും.

തുടര്‍ന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ദാമ്പത്യജീവിതവിശുദ്ധീകരണം വിശുദ്ധ കുര്‍ബാനയിലൂടെ എന്ന വിഷയത്തില്‍ ധ്യാനം നടത്തും. വിശുദ്ധ കുര്‍ബാനയിലൂടെയും ദൈവചനത്തിലൂടെയും നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കാന്‍ ലഭിക്കുന്ന ഈ അവസരത്തെ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പിആര്‍ഒ ഫാ. ടോമി എടാട്ട് അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates