Monday, June 16, 2025
spot_img
More

    സെബാസ്റ്റ്യന്‍ വില്ല; ഭവനരഹിതര്‍ക്കായി മത്തിക്കര ഇടവക ദേവാലയം ഒരുക്കുന്ന സ്‌നേഹസമ്മാനം

    ബംഗളൂരു: മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ഇടവക ദേവാലയത്തിലെ വിശ്വാസികളില്‍ ആരും ഇനി തല ചായ്ക്കാന്‍ ഇടമില്ലല്ലോയെന്നോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഇടവകയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഇതാ സെബാസ്റ്റ്യന്‍ വില്ല റെഡിയായിക്കഴിഞ്ഞു. മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കഴിഞ്ഞ ദിവസമാണ് വില്ലയുടെ വെഞ്ചിരിപ്പ് നിര്‍വഹിച്ചത്.

    1200 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരു കോടിരൂപ മുതല്‍മുടക്കുള്ള വില്ലയില്‍ ഏഴു കുടുംബങ്ങള്‍ക്കാാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന പിജെ തോമസാണ് വീടുവയ്ക്കാനുള്ള സ്ഥലം നല്കിയത്. ഭവനരഹിതര്‍ക്കായുള്ള കൈത്താങ്ങലുകള്‍ ഇടവക മുമ്പും നടത്തിയിട്ടുണ്ട്.

    2018 ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ഇടുക്കിരൂപതയിലെ മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സിസ് ഇടവകയില്‍ പെട്ട ആറു പേര്‍ക്ക് മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ വീടു നിര്‍മ്മിച്ചുനല്കിയിരുന്നു. ഫാ. മാത്യു പനക്കക്കുഴി സിഎംഎഫാണ് വികാരി. ഇദ്ദേഹത്തിന്‌റെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ സംഘമാണ് ഭവനനിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്‌.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!