ഇരിട്ടി: ഇസ്രായേല്‍ അടക്കമുള്ള വിശുദ്ധനാടുകളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിന് വിശ്വാസികള്‍ക്ക് സബ്‌സിഡിയും വേദപാഠഅധ്യാപകര്‍ക്ക് ഗ്രാന്റും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
സംവരണേതര വിഭാഗങ്ങളിലെ സാന്വത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പത്തു ശതമാനം ഇഡബ്ല്യൂഎസ് സംവരണത്തിന് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി കൂച്ചുവിലങ്ങിട്ടെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി ആരോപിച്ചു.