യൗസേപ്പ് വര്‍ഷം: അറിയേണ്ട കാര്യങ്ങള്‍ ചുരുക്കത്തില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ജോസഫിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? ഇങ്ങനെയൊരു വര്‍ഷാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പാപ്പ പറഞ്ഞത് എല്ലാ വിശ്വാസികളും ജോസഫിനെ മാതൃകയാക്കണമെന്നും അവിടുത്തെ വഴികള്‍ പിന്തുടരണമെന്നുമാണ്. ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കാനും വിശ്വാസജീവിതം ശക്തിപ്പെടുത്താനും ഈ വര്‍ഷം ഏറെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിശുദ്ധ ജോസഫ് വര്‍ഷത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പൊതുവായി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

എന്തുകൊണ്ടാണ് സഭ ചില പ്രത്യേകവര്‍ഷാചരണങ്ങള്‍ നടത്തുന്നത് ?

ലിറ്റര്‍ജിക്കല്‍ ക ലണ്ടര്‍ അനുസരിച്ചാണ് സഭയിലെ തിരുനാളുകളും മറ്റ് ചടങ്ങുകളും എല്ലാം നടക്കുന്നത്. കൂടാതെ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്നു. ഇതിനൊക്കെ പുറമെയാണ് പ്രത്യേകവര്‍ഷാചരണങ്ങള്‍. വിശ്വാസവര്‍ഷം, ദിവ്യകാരുണ്യവര്‍ഷം, കരുണയുടെ വര്‍ഷം തുടങ്ങിയവ അവയില്‍ ചിലതാണ്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെയും വിശ്വാസങ്ങളെയും പ്രത്യേകമായി ധ്യാനവിഷയമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള വര്‍ഷാചരണങ്ങള്‍ സഭ നടത്തുന്നത്.

എന്തുകൊണ്ട് സെന്റ് ജോസഫ് വര്‍ഷം?

1870 ഡിസംബര്‍ എട്ടിനാ പിയൂസ് ഒമ്പതാമന്‍ പാപ്പ യൗസേപ്പിതാവിനെ കത്തോലിക്കാസഭയുടെ മാധ്യസ്ഥനായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് 150 വര്‍ഷം പൂര്‍ത്തിയാകുകയാണ് ഈ വര്‍ഷം. ഈ ഒരു സാഹചര്യത്തിലാണ് യൗസേപ്പിതാവ് വര്‍ഷാചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

എന്നുവരെയാണ് യൗസേപ്പിതാവിന്റെ വര്‍ഷാചരണം?
2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെയാണ് വര്‍ഷാചരണം.

ഈ വര്‍ഷാചരണത്തില്‍ ലഭിക്കുന്ന പ്രത്യേക നന്മകള്‍

പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരമാണ് ഇത് നമുക്ക് നല്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അതിലെ വിധേയത്വം, ദൈവഹിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും 30 മിനിറ്റ് ധ്യാനിക്കുകയോ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും. കൂടാതെ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കും കുടുംബങ്ങളില്‍ കൂട്ടായ്മയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും തൊഴില്‍ വിശ്വസ്തതയോടെ ചെയ്യുന്നവര്‍ക്കും പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും വിശുദ്ധന്റെ ദിനാചരണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates