പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി ഫെയ്ത്ത് ആന്റ് ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ ഫ്രത്തേലി തൂത്തിയെ ആസ്പദമാക്കി നാളെ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ അഞ്ചുണിവരെയായിരിക്കും വെബിനാര്‍.
പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനും തലശ്ശേരി അതിരൂപത സഹായമെത്രാനും സിബിസിഐ ഡോക്ട്രനല്‍ കമ്മീഷന്‍ അംഗവും സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പാംപ്ലാനി ചാക്രികലേഖനത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നല്കും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. രപതാ വികാരിജനറാളന്മാരായ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. ജിനോ അരിക്കാട്ട്, കമ്മീഷന്‍ സെക്രട്ടറി ജോസ് ടി ഫ്രാന്‍സിസ്, അംഗങ്ങളായ ജാക്‌സണ്‍ തോമസ്, ഷാജു തോമസ് എന്നിവര്‍ സംസാരിക്കും. സൂം മീറ്റിംങ് ആപ്ലിക്കേഷന്‍ വഴി നടത്തപ്പെടുന്ന വെബിനാറില്‍ രൂപതാ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും പങ്കെടുക്കാം.