ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 ന് ശനി, വ്യാഴം ഗ്രഹങ്ങള്‍ ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന ശാസ്ത്ര വിസ്മയമത്തെ വിശ്വാസവുമായി ബന്ധിപ്പിച്ചുകൊണ്ട് വിശ്വാസികള്‍. ബെദ്‌ലഹേമിലെത്തിയ ജ്ഞാനികള്‍ക്ക് വഴികാട്ടിയ അത്ഭുതനക്ഷത്രത്തോടാണ് ഇതിനെ വിശ്വാസികള്‍ ഉപമിക്കുന്നത്.
ക്രിസ്തുമസിനോട് അടുത്ത ദിവസങ്ങളിലാണ് ഈ ദൃശ്യവിസ്മയം ഉണ്ടാകുന്നത് എന്നതുകൊണ്ടും ബദ്‌ലഹേമിലെ നക്ഷത്രം ഒരു സൂപ്പര്‍നോവയോ അതുമല്ലെങ്കില്‍ വ്യാഴവും ശനിയും ശുക്രനും അടുത്തുവന്ന പ്രതിഭാസമോ ആയിരിക്കാമെന്ന ശാസ്ത്രജ്ഞരുടെ നിഗമനവുമാണ് ഡിസംബര്‍ 21ലെ അത്ഭുതപ്രതിഭാസത്തെ ബെദ്‌ലഹേമിലെ അത്ഭുതനക്ഷത്രത്തോട് ഉപമിക്കാന്‍ കാരണമായിരിക്കുന്നത്.
ഇരുഗ്രഹങ്ങളും ഇത്രയ്ക്ക് അടുത്തുവരുന്നത് അപൂര്‍വ്വായ ഒരു പ്രതിഭാസമായിട്ടാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്