കൊച്ചി: കേരളസഭ 2021 മരിയന്‍ വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അത് റദ്ദാക്കിയതായി കെസിബിസി അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാസമൂഹത്തോട് ആഹ്വാനം ചെയ്തതുകൊണ്ടാണ് ഈ മാറ്റം.
മാര്‍പാപ്പയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ കത്തോലിക്കാ മെത്രാന്‍ സമിതി കേരള കത്തോലിക്കാസമൂഹത്തോട് ആഹ്വാനം ചെയ്യുന്നുവെന്നും റോമില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് അതതുരൂപതകള്‍ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ഈ വര്‍ഷാചരണം ആത്മീയ ഉണര്‍വിന് ഉതകുന്നതാക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.