ബെയ്ജിംങ്: ചൈനയിലെ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി രണ്ടു കണ്ടെയ്‌നര്‍ നിറയെ ബൈബിളുകള്‍.
ക്രിസ്ത്യന്‍ മിനിസ്ട്രിയായ മിഷ്യന്‍ ക്രൈ ആണ് ചൈനയിലേക്ക് ബൈബിളുകള്‍ കയറ്റി അയച്ചത്. ഈ വര്‍ഷത്തില്‍ ആകെ 160,000 ബൈബിളുകള്‍ സൗജന്യമായി ചൈനയിലേക്ക് അയച്ചതായി മിഷ്യന്‍ ക്രൈ പ്രസിഡന്റ് ജാസണ്‍ വൂള്‍ഫോര്‍ഡ് അറിയിച്ചു. ചൈനയിലെ ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ ബൈബിള്‍ കൂടുതലായി ആവശ്യമുണ്ടെന്നും മതപീഡനങ്ങള്‍ക്ക് നടുവില്‍ അവര്‍ക്ക് അത് ആശ്വാസമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയില്‍ മതപീഡനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മതത്തെ നിയന്ത്രിക്കാനുള്ള സകല അടവുകളും ചൈന പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. നാസി ജര്‍മ്മനി ചെയ്തതുപോലെ. സ്‌റ്റേറ്റ് അപ്രൂവ്ഡ് ചര്‍ച്ചിനെ മാത്രമേ ചൈനയിലെ അധികാരികള്‍ അംഗീകരിക്കുന്നുള്ളൂ. അദ്ദേഹം അറിയിച്ചു.
ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിളുകളാണ് അയച്ചിരിക്കുന്നത്. 10 മില്യന്‍ ചൈനീസുകാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. ചൈനയിലെ ആകെ ജനസംഖ്യയിലെ ഒരു ശതമാനമാണ് ഇത്.