ക്രിസ്തുമസിന് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കാന്‍ ആഗ്രഹമുണ്ടോ, പരിശുദ്ധ ജപമാല സഖ്യത്തില്‍ ഇപ്പോള്‍ അംഗമായാല്‍ മതി

കത്തോലിക്കാ സഭയിലെ അതിപുരാതനമായ ആത്മീയസംഘടനകളിലൊന്നായ പരിശുദ്ധ ജപമാല സഹോദരസഖ്യത്തില്‍ ഇപ്പോള്‍ അംഗമായാല്‍ ക്രിസ്തുമസിന് പൂര്‍ണ്ണദണ്ഡവിമോചനം നേടാവുന്നതാണ്. സഹോദരസഖ്യത്തില്‍ അംഗമാകുന്നവര്‍ക്ക് തിരുസഭ നല്കുന്ന ആനൂകുല്യങ്ങളിലൊന്നാണ് പൂര്‍ണ്ണദണ്ഡവിമോചനം.

ക്രിസ്തുമസ് ഉള്‍പ്പടെയുള്ള ചില വിശേഷാവസരങ്ങളിലാണ് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നത്. ക്രിസ്തുമസിന് നാം ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍, ക്രിസ്തുമസ് ഏറ്റവും അടുത്തായിരിക്കുന്ന ഈ ദിവസങ്ങളില്‍ തന്നെയാണ് പരിശുദ്ധ ജപമാല സഹോദരസഖ്യത്തില്‍ അംഗങ്ങളാകാനുള്ള ഏറ്റവും അനുയോജ്യമായ സമയം.

ഒരുപാട് ദൈവാനുഗ്രഹങ്ങള്‍ നമുക്ക് നേടിത്തരുന്ന ഒന്നാണ് ജപമാലസഖ്യത്തിലെ അംഗത്വം. അതുകൊണ്ട് ഇനിയും നിങ്ങള്‍ ഇതില്‍ അംഗങ്ങളായിട്ടില്ലെങ്കില്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അംഗങ്ങളായിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഇതില്‍ അംഗമാകൂ. മരിയന്‍ പത്രം അണിയിച്ചൊരുക്കുന്ന മരിയന്‍ മിനിസ്ട്രിയിലൂടെ ഇതില്‍ അംഗങ്ങളാകാന്‍ ഇപ്പോള്‍ അവസരമുണ്ട്.

നിങ്ങളുടെയോ നിങ്ങള്‍ അംഗങ്ങളാക്കാന്‍ ആഗ്രഹിക്കുന്നവരുടെയോ പേരും പൂര്‍ണ്ണമായ വിലാസവും പിന്‍കോഡും ഫോണ്‍നമ്പറും ഈമെയില്‍ ഐഡിയും സഹിതം japamalakskhyam@marianpathram.com എന്ന ഈമെയിലിലേക്ക് അയച്ചുതരികമാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. മരിയന്‍ മിനിസ്ട്രി ഈ വിവരങ്ങള്‍ അമേരിക്കയിലെ ജപമാലസഖ്യത്തിന്റെ പ്രധാന ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും നിങ്ങളുടെ പേരുകള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അംഗീകാരമുള്ള മരിയന്‍ മിനിസ്ട്രിയുടെ രജിസ്്ട്രറില്‍ ചേര്‍ക്കുകയും ചെയ്യും.

തുടര്‍ന്ന് ജപമാല സഖ്യത്തിന്റെ ഓഫീസില്‍ നിന്ന് നിങ്ങളുടെ മെയിലിലേക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുകയും ചെയ്യും. പരിശുദ്ധ അമ്മയെ ജപമാലയിലൂടെ വണങ്ങി ബഹുമാനിക്കുകയാണ് പരിശുദ്ധ ജപമാലസഖ്യത്തിന്റെ ലക്ഷ്യം.

പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണവും മാധ്യസ്ഥ സഹായവും നേടാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഇതില്‍ അംഗങ്ങളാകുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates