റാഞ്ചി: ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ ക്രിസ്ത്യന്‍ മന്ത്രിയെ മന്ത്രിസഭയെ ഉള്‍പ്പെടുത്തണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനോട് റാഞ്ചി ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോ അഭ്യര്‍ത്ഥിച്ചു.
ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ മന്ത്രിയില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ മന്ത്രിയെ ഉള്‍പ്പെടുത്തണമെന്നാണ് സഭയുടെ അഭ്യര്‍ത്ഥന. ക്രിസ്തുമസിന് വീടുകള്‍ അലങ്കരിച്ച പണം പാഴാക്കരുതെന്ന് അദ്ദേഹം കത്തോലിക്കരെ ഉപദേശിച്ചു. ആ പണം കൊണ്ട് ദരിദ്രരെ സഹായിക്കാന്‍ തയ്യാറാകണം.
പൊതുജനങ്ങള്‍ക്കായി പുല്‍ക്കൂട് സന്ദര്‍ശിക്കാന്‍ ഇത്തവണ ആദ്യമായി അവസരം ഒരുക്കിയിരിക്കുകയാണെന്നും എന്നാല്‍ ആരും ദയവായി കേക്കും പൂക്കളും സമ്മാനങ്ങളും കൊണ്ടുവരരുത്. അനാവശ്യചെലവുകള്‍ ചുരുക്കി ആ പണം കൊണ്ട് ദരിദ്രരെയും ആവശ്യക്കാരെയും സഹായിക്കാന്‍ തയ്യാറാകുക. അദ്ദേഹം പറഞ്ഞു.