മാര്‍പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കര്‍ദിനാള്‍ കൊണാര്‍ഡിന് കോവിഡ്

വത്തിക്കാന്‍സിറ്റി: പേപ്പല്‍ ആല്‍മണര്‍ കര്‍ദിനാള്‍ കൊണാര്‍ഡ് ക്രാജേസ്‌ക്കിക്ക് കോവിഡ്. ജെമിലി ഹോസ്പിറ്റലില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന്യൂമോണിയായും പിടികൂടിയിട്ടുണ്ട്. 57 കാരനായ ഇദ്ദേഹം പോളണ്ടുകാരനാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് ഇദ്ദേഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് വത്തിക്കാന്‍ അറിയിച്ചു. പേപ്പല്‍ ആല്‍മണര്‍ എന്ന പദവി നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സഭയില്‍ നിലവിലുണ്ടെങ്കിലും അതിനെ കൂടുതല്‍ ദൃശ്യവല്ക്കരിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.

ദരിദ്രരെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates