സിസ്റ്റര്‍ അഭയകേസുമായി ബന്ധപ്പെടുത്തി സഭയെ അകാരണമായും അനാവശ്യമായും വലിച്ചിഴയ്ക്കുകയും തെളിവുകള്‍ നശിപ്പിച്ചത് സഭയാണെന്ന് ആരോപിക്കുകയും ചെയ്യുന്നവരുടെ ഇടയിലേക്കാണ് പതിവുപോലെ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ ഈ വീഡിയോയുമായി കടന്നുവരുന്നത്. ഏതൊരു കേസിലെയും പ്രധാന തെളിവായ തൊണ്ടിമുതലിന്റെ അഭാവം അഭയകേസിനെ ബാധിച്ചത് എങ്ങനെയാണെന്നും തൊണ്ടിമുതല്‍ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടത് എന്നുമാണ് വീഡിയോയില്‍ അച്ചന്‍ വിശദീകരിക്കുന്നത്.
വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍:
അഭയകേസ് നീണ്ടുപോകാനുള്ള കാരണം തെളിവുകള്‍ നശിപ്പിച്ചതാണ് എന്നാണ് കോടതിയില്‍ നല്കിയ വിശദീകരണം. മാധ്യമങ്ങളും ഈ പ്രചരണത്തില്‍ സഹായകരമായി പ്രവര്‍ത്തിച്ചു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യം തന്നെ.എന്നാല്‍ ആരാണ് ഈ തെളിവുകള്‍ നശിപ്പിച്ചത് എന്ന ചോദ്യവും പ്രസക്തമാണ്.
കത്തോലിക്കാസഭയാണ് തെളിവുകള്‍ നശിപ്പിച്ചത് എന്നാണ് പൊതുവെയുള്ള വിശ്വാസം. പക്ഷേ തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമായത് സിബിഐയാണ്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യം സൗകര്യമായി മറച്ചുവയ്ക്കുകയും കേസുരേഖകള്‍ പരസ്യമാക്കുകയും ചെയ്തു. അഭയയുടേത് കൊലപാതകമാണെന്ന് പറയുകയുംഅതിന്റെ സകലതെളിവുകളും പോലീസുദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുക്കുകയും സാക്ഷിമൊഴി നല്കുകയും ചെയ്തവരാണ് ഹോസ്റ്റലിലുണ്ടായിരുന്ന സഭാംഗംങ്ങള്‍. അങ്ങനെയെങ്കില്ർ ആ സഭാംഗങ്ങള് എന്തിന് തെളിവുകള് നശിപ്പിക്കണം.
തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ശാസ്ത്രീയപരിശോധനകളുടെയും അടിസഥാനത്തില്‍ അഭയയുടേത് ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ചു് വിധിയെഴുതിയപ്പോള്‍ അത് കൊലപാതകമാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത് സഭാംഗങ്ങള്‍ തന്നെയായിരുന്നു. അവര്‍ പിന്നെ എന്തിന് തെളിവുകള് നശിപ്പിക്കണം? അപ്പോള്‍ പിന്നെ ആരാണ് തെളിവുകള്‍ നശിപ്പിച്ചത്. ഇത്തരം ബുദ്ധിയുള്ള ചോദ്യങ്ങള്‍ നാം ചോദിക്കേണ്ടതല്ലേ?
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് സിബിഐ കോടതിയെ ബോധിപ്പിച്ചത്. നശിപ്പിക്കപ്പെട്ട തെളിവുകള് അഭയയുടെ ശിരോവസ്ത്രവും പ്ലാസ്റ്റിക് ചെരുപ്പ്, കുപ്പി, ഡയറി തുടങ്ങിയ സാധനങ്ങളൊക്കെയാണ്. ഇവ നശിപ്പിക്കാന്‍ സഭ കൂട്ടുനിന്നു എന്നത് പച്ചക്കള്ളമാണ്. കാരണം ഈ തൊണ്ടിമുതലൊന്നും തന്നെ ലോക്കല്‍പോലീസോ ക്രൈംബ്രാഞ്ചോ ആയിരുന്നില്ല സൂക്ഷിച്ചിരുന്നത്, കോടതി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ തൊണ്ടിമുതല്‍ കോടതിയാണ് നശിപ്പിച്ചത്.
എന്നാല്‍ എന്തുകൊണ്ടാണ് കോടതി തൊണ്ടിമുതല്‍ നശിപ്പിച്ചത് ? ആ ചോദ്യത്തിന് ഉത്തരമുണ്ട്. കോട്ടയം ആര്‍ഡിഓ കോടതിയിലെ നമ്പര്‍ KDIS 2580/92 എന്നഫയലില്‍ നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാവും. ഈ ഫയല്‍ അതിന് ഉത്തരം നല്കുന്നുണ്ട്. തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ അധികാരമുണ്ടായിരുന്ന കെ മുരളിധരന്‍ ഫൈനല്‍ റിപ്പോര്‍ട്ടിംങ് പ്രകാരം അഭയയുടേത് മുങ്ങിമരണംമൂലമുള്ള ആത്മഹത്യയാണെന്നും തുടര്‍ന്നു അന്വേഷിക്കേണ്ട കാര്യമില്ലെന്നും അതിനാല്‍ ഈ സാധനങ്ങള്‍ നശിപ്പിക്കേണ്ടവയാണെന്നും കാണിച്ച് 7.6 1993 ല്‍ കൊടുത്ത ഓഫീസ് നോട്ട് അംഗീകരിച്ചതിനെ തുടര്‍ന്ന് അസ്വഭാവികമരണകേസുകളില്‍ സാധാരണയായി സ്വീകരിച്ചുവരുന്ന നടപടിക്രമമനുസരിച്ച് നശിപ്പിച്ചുവെന്നാണ് പ്രസ്തുത രേഖയില്‍ വായിക്കാന്‍, അറിയാന്‍ കഴിയുന്നത്. സഭയുടെ ഇടപെടലിലൂടെയല്ല കോടതിയുടെ സാധാരണയായ നടപടിക്രമത്തിലൂടെയാണ് തൊണ്ടിമുതല്‍ നശിപ്പിക്കപ്പെട്ടതെങ്കില്‍ തൊണ്ടിമുതല്‍ നശിപ്പിക്കപ്പെട്ടതിന്റെ പേരില്‍ സിബിഐ, ലോക്കല്‍ പോലീസിനെയോ ക്രൈംബ്രാഞ്ചിനെയോ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?
ഈ ആരോപണം ആദ്യം ഉന്നയിക്കുന്നത് സിബിഐയിലെ ആദ്യഅന്വേഷകനായ വര്‍ഗീസ് പി തോമസാണ്. അദ്ദേഹത്തിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനുളള ആരോപണമായിുന്നു ഇത്. അഭയയുടേത് ആത്മഹത്യയാണെന്ന് 1993 ജനുവരി 10 ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷം മാര്‍ച്ചില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുത്തുവെന്നും പുനരന്വേഷണത്തിന് തൊണ്ടിമുതല്‍ ആവശ്യമുണ്ടെന്നും വര്‍ഗീസ് പി തോമസ് കോടതിയെ ധരിപ്പിച്ചില്ല 17.6 1993 നാണ് കോടതി തൊണ്ടിമുതല്‍ നശിപ്പിച്ചത്. സിബിഐ ഉദ്യോഗസ്ഥനായ വര്‍ഗീസ് പി തോമസി്‌ന്‍റെ കൃത്യവിലോഭം മൂലമാണ്‌തൊണ്ടിമുതല്‍ നശിപ്പിക്കപ്പെട്ടത് എന്ന് 2008ലെ വിധിന്യായത്തില്‍ 62 ാം ഖണ്ഡികയില്‍ ജസ്റ്റീസ് ഹേമയും ചൂണ്ടികാണിക്കുന്നുണ്ട്.
മാത്രവുമല്ല സിബിഐയെ വിമര്‍ശിക്കുന്ന വരികളും അതിലുണ്ട്. സിബിഐയുടെ ആദ്യരണ്ട് റിപ്പോര്‍ട്ടുകളിലും ക്രൈംബ്രാഞ്ചിനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. സഭയുടെ ഇടപെടലിലൂടെയും സമ്മര്‍ദ്ദത്തിലൂടെയുമാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഈ കേസിനെ നിഷ്പക്ഷമായി ആദ്യം പഠിക്കുകയാണ ് വേണ്ടത്. ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ പറയുന്നു.