കൊച്ചി: 2021 കര്‍ഷകവര്‍ഷമായി ആചരിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.കര്‍ഷക വര്‍ഷപ്രഖ്യാപനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓണ്‍ലൈന്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ 2021 വിശുദ്ധ യൗസേപ്പിന്റെ വര്‍ഷമായി ആചരിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പ്രതീകമായ വിശുദ്ധയൗസേപ്പിന്റെ പാത പിന്തുടരുന്ന കര്‍ഷകരുടെ വര്‍ഷമായി കത്തോലിക്കാ കോണ്‍ഗ്രസ് ആചരിക്കാന്‍ തീരുമാനിച്ചത്.