മാര്‍ ജോസഫ് പൗവ്വത്തില്‍ അനുസ്മരണവും ”പാത്രീസ് കോര്‍ദേ” സംഗമവും നാളെ (ഞായര്‍)

മാര്‍ ജോസഫ് പൗവ്വത്തില്‍ അനുസ്മരണവും ”പാത്രീസ് കോര്‍ദേ” സംഗമവും നാളെ (ഞായര്‍)

കാഞ്ഞിരപ്പള്ളി: രൂപത സുവര്‍ണ്ണജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ‘പിതാക്കന്മാര്‍ സമുദായ ശക്തീകരണത്തിനും കുടുംബവിശുദ്ധീകരണത്തിനും’ എന്ന ആപ്തവാക്യം സ്വീകരിച്ച് മുന്നേറുന്നതിന്റെ ഭാഗമായി മാര്‍ച്ച് 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് പിതൃവേദിയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പിതൃസംഗമവും ( ”പാത്രീസ് കോര്‍ദേ” ) രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണവും നടത്തപ്പെടുന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപതാ വികാരിജനറാള്‍ റവ.ഡോ.ജോസഫ് വെള്ളമറ്റം മാര്‍ ജോസഫ് പൗവ്വത്തില്‍ അനുസ്മരണവും പിതൃവേദി മാര്‍ഗരേഖ പ്രകാശനവും നടത്തും. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പിതാക്കന്മാരുടെ പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിക്കുന്നതും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്.

പിതൃവേദി രൂപതാ പ്രസിഡന്റ് സാജു കൊച്ചുവീട്ടില്‍, സെക്രട്ടറി റെജി കൈപ്പന്‍പ്ലാക്കല്‍, ട്രഷറര്‍ തോമസ് മണിയങ്കേരി, ആനിമേറ്റര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സംഗമത്തിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നുവെന്ന് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ അറിയിച്ചു.

ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്‍
മൊബൈല്‍: 9605518984

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates