വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം ഫെബ്രുവരി മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടര്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മ്യൂസിയം ജൂണ്‍ ഒന്നിന് തുറന്ന മ്യൂസിയം നവംബര്‍ അഞ്ചു മുതല്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് വീണ്ടുംഅടച്ചിട്ടിരിക്കുകയായിരുന്നു.
ജൂണിന് മുമ്പ് പന്ത്രണ്ട് ആഴ്ചയോളം മ്യൂസിയം അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ ഇറ്റലിയിലെ ചില പ്രദേശങ്ങളിലെ മ്യൂസിയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയേക്കുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ.