നൈജീരിയ: ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോണ്‍ ഗബാക്കാനെയാണ് മരിച്ച നിലയില്‍ ശനിയാഴ്ച കണ്ടെത്തിയത്. ജനുവരി 15 നാണ് ഇദ്ദേഹത്തെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
നൈജീരിയായിലെ മിന്നാ രൂപതയിലെ വൈദികനായ ഇദ്ദേഹം ഇളയ സഹോദരനുമൊത്ത് അമ്മയെ സന്ദര്‍ശിച്ചതിന് ശേഷം മടങ്ങുകയായിരുന്നു. കിഡ്‌നാപ്പേഴ്‌സ് ആദ്യം ആവശ്യപ്പെട്ടത് 30 മില്യന്‍ നൈറയായിരുന്നു. പിന്നീട് അത് അഞ്ച് മില്യനായി കുറച്ചിരുന്നു.. മരത്തോട് ചേര്‍ത്ത് ബന്ധിച്ച നിലയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വാഹനവും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ സഹോദരനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭ്യമായിട്ടില്ല.