അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്ന്‌

നമ്മുടെ നാട്ടില്‍ ഏറെ വിശ്വാസികളുള്ള ഒരു വിശുദ്ധനാണ് സെബസ്ത്യാനോസ്. അര്‍ത്തുങ്കലും അതിരമ്പുഴയും കാഞ്ഞൂരും എല്ലാം സെബസ്ത്യാനോസിന്റെ നാമത്തിലുള്ള പ്രശസ്തങ്ങളായ തീര്‍ത്ഥാടനകേന്ദ്രങ്ങളാണല്ലോ.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ അമ്പ്തിരുനാള്‍, മകരതിരുനാള്‍,പിണ്ടിപ്പെരുന്നാള്‍ തുടങ്ങിയ പേരുകളിലാണ് നമ്മുടെ നാട്ടില്‍ ആഘോഷിക്കുന്നത്.
ഫ്രാന്‍സിലെ നര്‍ബോണ എന്ന നഗരത്തില്‍ കത്തോലിക്കാ മാതാപിതാക്കളുടെ മകനായി ജനിച്ച സെബാസ്റ്റ്യന്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ സേനാനായകനായിരുന്നു. ക്രൈസ്തവരോട് വിദ്വേഷം വച്ചുപുലര്‍ത്തിയിരുന്ന ചക്രവര്‍ത്തിക്ക് പക്ഷേ സെബാസ്റ്റ്യന്‍ പ്രിയപ്പെട്ടവനായിരുന്നു.

എന്നാല്‍ സെബാസ്റ്റ്യന്‍ ക്രൈസ്തവനാണെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ ചക്രവര്‍ത്തി രാജ്യദ്രോഹക്കുറ്റത്തിന് സെബാസ്റ്റിയനെ തടവിലാക്കി.

എങ്കിലും സെബാസ്റ്റിയനോട് ഇഷ്ടമുണ്ടായിരുന്നതിനാല്‍ റോമാദേവന്മാരെ ആരാധി്ച്ചാല്‍ വെറുതെ വിടാം എന്ന പറഞ്ഞിരുന്നു. പക്ഷേ സെബാസ്റ്റ്യന്‍ അതിന് തയ്യാറായില്ല. തന്റെ ആജ്ഞയെ ധിക്കരിച്ച സെബാസ്റ്റ്യനെ അമ്പെയ്തുകൊല്ലാന്‍ ഉത്തരവിട്ടു. വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് അമ്പുകള്‍ എയ്തുവെങ്കിലും സെബാസ്റ്റ്യന്‍ മരണമടഞ്ഞിരുന്നില്ല.

ഐറിന്‍ എന്ന സ്ത്രീയുടെ പരിചരണത്താല്‍ സെബാസറ്റിയന്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ചക്രവര്‍ത്തിയുടെ മുമ്പില്‍ വീണ്ടും എത്തിയ സെബാസ്റ്റ്യനെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചു. അങ്ങനെ ഗദ കൊണ്ട് അടിച്ചാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടത്. എങ്കിലും നമ്മുടെ മനസ്സിലുള്ളത് വിശുദ്ധന്‍ അമ്പേറ്റ് കൊല്ലപ്പെട്ടുവെന്നാണ്. അത്തരത്തിലുള്ള ചിത്രീകരണമാണ് സെബസ്ത്യാനോസിന്റെ കൂടുതലുമുള്ളത്. സെന്റ് സെബാസ്റ്റിയന്റെ നാമത്തിലുള്ള ആദ്യ ദേവാലയം ആപ്യന്‍ എന്ന സ്ഥലത്തായിരുന്നു. ലിസ്ബണിലും ഇറ്റലിയിലും പകര്‍ച്ചവ്യാധികള്‍ ഉണ്ടായപ്പോള്‍ വിശുദ്ധന്റെ തിരുസ്വരൂപ പ്രദകഷിണം വഴി അവിടെ അത്ഭുതകരമായ രോഗശാന്തിയുണ്ടായതായി ചരിത്രം പറയുന്നു.

1575 ല്‍ ആയിരുന്നു. ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം മുഴുവന്‍ കറങ്ങാന്‍ വിശ്വാസികള്‍ തീരുമാനിച്ചത്. അങ്ങനെ അര്‍ത്തുങ്കല്‍ എത്തിയപ്പോള്‍ കടല്‍ക്ഷോഭം ഉണ്ടാവുകയും കപ്പല്‍ ആ സ്ഥലത്ത് ഇറക്കുകയും ചെയ്തു.അവിടെയാണ് ഇന്നത്തെ പ്രശസ്തമായ അര്‍ത്തുങ്കല്‍ ദേവാലയം പണിതിരിക്കുന്നത്.

ആ തിരുസ്വരൂപമാണ് അര്‍ത്തുങ്കല്‍ ബസിലിക്കയുടെ തെക്കെ അള്‍ത്താരയില്‍ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ലോകമെമ്പാടും വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് നമുക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം കൂടുതലായി യാചിക്കാം. നമുക്ക് വിശുദ്ധനെ വിളിച്ചു പ്രാര്‍തഥിക്കാം.

വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates