മനില: അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു. 42 കാരനായ ഫാ. റെനെ ബായാങ് റെഡാലഡോയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. പാറ്റ്പിറ്റ് വില്ലേജിലെ മലയാബലാലൈ കാര്‍മ്മല്‍ മൊണാസ്ട്രിക്ക് സമീപത്ത് റോഡരികിലായിട്ടാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.
ജനുവരി 24 ന് രാത്രി 7.30 ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് മൊണാസ്ട്രിയിലെ വൈദികന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശിരസില്‍ ഒന്നിലേറെ തവണ വെടിയേറ്റ് മരിച്ച നിലയില്‍ വൈദികനെ കണ്ടെത്തിയത്..
കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിരുന്ന വൈദികനായിരുന്നു ഇദ്ദേഹം. ഡിസംബര്‍ മുതല്‍ അദ്ദേഹം വധഭീഷണി നേരിടുന്നുണ്ടായിരുന്നു.