ഭവനരഹിതന് കര്‍ദിനാളിന്റെ കാര്‍മ്മികത്വത്തില്‍ അനുസ്മരണബലി

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞദിവസം മരണമടഞ്ഞ ഭവനരഹിതനായ റോബര്‍ട്ടോ മാന്റോ വാനിക്ക് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌ക്കിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ന്യൂമോണിയോ ബാധിച്ച് കഴിഞ്ഞ ദിവസമാണ് 64 കാരനായ റോബര്‍ട്ടോ മരണമടഞ്ഞത്. കര്‍ദിനാള്‍ ജോര്‍ജ് പെല്‍, ആര്‍ച്ച് ബിഷപ് ആര്‍തുര്‍ റോച്ചെ എ്ന്നിവരും ഡസന്‍കണക്കിന് വൈദികരും വിശുദ്ധബലിയില്‍ സഹകാര്‍മ്മികരായി.

മാര്‍പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പേപ്പല്‍ ആല്‍മനല്‍ കര്‍ദിനാള്‍ കോണ്‍റാഡിന് റോബര്‍ട്ടോയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ഫലിതപ്രിയനായിരുന്നുവെന്നും എല്ലാവരെയും രസിപ്പിച്ചിരുന്നുവെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.

മുന്‍ സോസര്‍ പ്ലെയറായിരുന്ന റോബര്‍ട്ടോ പരിക്കിനെതുടര്‍ന്നാണ് വിരമിച്ചത്.

കഴിഞ്ഞ ദിവസം മറ്റൊരു ഭവനരഹിതനായ വ്യക്തിയും തണുപ്പില്‍ മരണമടഞ്ഞിരുന്നു. 46 കാരനായ നൈജീരിയ സ്വദേശി എഡ്വിന്‍ ആയിരുന്നു അത്. ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates