തിരുവനന്തപുരം: ക്രൈസ്തവവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍.
ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പരാതികളുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.