റവ. ഡോ. ജോജോ വരകുകാലായിൽ ചെറുപുഷ്പസഭ സുപ്പീരിയർ ജനറൽ

ചെറുപുഷ്പ സന്യാസസഭയുടെ C S T സുപ്പീരിയർ ജനറലായി കുറവിലങ്ങാട് സ്വദേശിയായ വൈദികൻ റവ. ഡോ. ജോജോ ജോസഫ് വരകുകാലായിൽ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആലുവ ലിറ്റിൽഫ്ലവർ മേജർ സെമിനാരിയുടെ പ്രസിഡന്റും തത്വശാസ്ത്ര പ്രഫസറുമാണ് ഫാ. ജോജോ.

കുറവിലങ്ങാട് കളത്തൂർ വരകുകാലായിൽ ജോസഫ് വർക്കിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്.
രാജസ്ഥാനിലെ ഉദയ്പൂർ രൂപതയിൽ വൈദികനായ റവ. ഡോ. ജോർജ് വരകുകാലയിൽ (പ്രിൻസിപ്പാൾ, സെന്റ് പോൾസ് സ്കൂൾ ഉദയ്പൂർ), കുര്യൻ ജോസഫ് (ജോയി വരകുകാലായിൽ), ആനി ബെന്നി (ആൻസി- ടീച്ചർ, നിർമല പബ്ലിക് സ്കൂൾ, പിഴക്), മാത്യു ജോസഫ് (ജിജു- അമലജ്യോതി ഗ്യാസ് ഏജൻസി, കുറവിലങ്ങാട്) , സെബാസ്റ്റ്യൻ ജോസഫ് (ജിജോയ്- യു.കെ) എന്നിവർ സഹോദരങ്ങളാണ്.

കുര്യനാട് സെന്റ് ആൻസ് സ്കൂളിലെ പൂർവവിദ്യാർഥിയാണ് ഫാ. ജോജോ ജോസഫ്.

ജോജോ അച്ഛന് മരിയൻ പത്രത്തിന്റെ ആശംസകളും പ്രാർത്ഥനകളും

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates