വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോയ്ക്ക് ആതിഥേയത്വം അരുളിയ ബഥനിയിലെ സഹോദരങ്ങളായ മര്‍ത്ത, മറിയം, ലാസര്‍ എന്നിവരുടെ ഓര്‍മ്മത്തിരുനാള്‍ സഭാ കലണ്ടറില്‍ ഉള്‍പ്പെടുത്തി സംയുക്തമായി തിരുനാള്‍ ജൂലൈ 29 ന് ആഘോഷിക്കും. ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്.
സുവിശേഷപ്രഘോഷണത്തില്‍ പ്രധാനപ്പെട്ട സാക്ഷികളായി തീരുകയും സ്വന്തം ഭവനത്തിലേക്ക് ഈശോയെ ക്ഷണിക്കുകയും അവിടുത്തെ വചനം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയും ഉത്ഥാനവും ജീവനുമാണ് ക്രിസ്തുവെന്ന് വിശ്വസിക്കുകയും ചെയ്തവരായിരുന്നു അവരെന്ന് പാപ്പ, കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് പുറപ്പെടുവിച്ച ഡിക്രിയില്‍ വ്യക്തമാക്കി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പു തന്നെ ജനറല്‍ റോമന്‍ കലണ്ടറില്‍ വിശുദ്ധ മര്‍ത്തായുടെ തിരുനാള്‍ ഉള്‍പ്പെടുത്തിയിരുന്നു. ജനുവരി 29 നായിരുന്നു മര്‍ത്തയുടെ തിരുനാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ ലാസറിന്റെയും മറിയത്തിന്റെയും തിരുനാളുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
മേരി മഗ്ദലിന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള അനിശ്ചിതത്വമായിരുന്നു അതിന് കാരണം. എന്നാല്‍ അത് മാറിക്കിട്ടിയെന്നും റോമന്‍ രക്തസാക്ഷി്ത്വപ്പട്ടികയില്‍ മേരിയുടെയും ലാസറിന്റെയും ഓര്‍മ്മത്തിരുനാള്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ഡിക്രി പറയുന്നു.
ജൂലൈ 29 നായിരുന്നു ഇവരുടെ തിരുനാള്‍ ആചരിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ മര്‍ത്ത, മറിയം, ലാസര്‍ എന്നിവരുടെ തിരുനാള്‍ ജൂലൈ 29 ന് ആചരിക്കും.