Wednesday, January 15, 2025
spot_img
More

    നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്കായിരിക്കണം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്കായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

    വചനത്തിന്റെ പേരാണ് ഈശോ.ഈശോ െൈദവത്തിന്റെ ശിശുവാണ്. എല്ലാ മനുഷ്യരുടെയും പാപപരിഹാരബലിയാണ്.

    നിക്കേദോവൂസ് പഴയനിയമത്തിന്റെപ്രതീകമാണ്. രാത്രിയിലാണ് അയാള്‍ പ്രകാശത്തിന്റെ അടുക്കലെത്തുന്നത്. രാത്രിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തതക്കുറവാണ്. യഥാര്‍ത്ഥ പ്രകാശത്തെ കണ്ടുമുട്ടാത്ത അവസ്ഥയിലാണ്. അത്തരമൊരു കണ്ടുമുട്ടലാണ് നിക്കോദേമൂസും ഈശോയും തമ്മില്‍ നടത്തുന്നത്.

    സുവിശേഷം നമ്മള്‍ വായിക്കുമ്പോള്‍ ഈശോ നാം ഓരോരുത്തരോടുമാണ് സംസാരിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ ഈശോയാണ്‌നമ്മോട് സംസാരിക്കുന്നത്. സത്യംസത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല.

    . ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെടുവിന്‍ എന്നതാണ് ബൈബിള്‍ നമ്മോട് ചെയ്യുന്ന ആഹ്വാനം. അബ്രാഹത്തോട് കുറ്റമറ്റവനാകാന്‍ സംസാരിക്കുന്ന ദൈവം തന്നെയാണ് നിക്കേദേവൂസിനോടും സംസാരിക്കുന്നത്.

    വീണ്ടും ജനിക്കുക എന്നത് മാനസാന്തരമാണ്. മാനുഷികതയ്ക്ക് അപ്പുറത്തേക്ക് പോകാന്‍ നിക്കോദേമൂസിന് കഴിയുന്നില്ല. ജൈവശാസ്ത്രപരം എന്നതിന് അപപുറത്തേക്ക് പോകാന്‍ അയാള്‍ക്ക് കഴിയുന്നില്ല. വീണ്ടും ജനനം എന്നത് ജലത്തിന്റെയും പരിശുദ്ധാത്മാവിന്റെയും പ്രവര്‍ത്തനം കൊണ്ട് സംഭവിക്കുന്നതാണ്.

    സത്യത്തിന്റെ ജ്ഞാനം, വചനത്തിന്റെ ജ്ഞാനമാണ് നമ്മെ പ്രകാശിപ്പിക്കുന്നത്. കര്‍ത്താവിനെ നോക്കിയവരെല്ലാം പ്രകാശിതരായി എന്നാണ് വചനം പറയുന്നത. വിശുദ്ധ വചനമാണ് നമ്മെ പ്രകാശിപ്പിക്കുന്നത്. വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം ദൈവം ഹൃദയം തുറക്കുകയാണ്.

    മാനസാന്തരമുണ്ടാകുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താലാണ്. പരിശുദ്ധാത്മാവ് വരും അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും എന്നാണല്ലോ മാലാഖ മാതാവിനോട് പറയുന്നത്. ദൈവം ചെയ്തു വചനം ചെയ്തു എന്ന് പറയുന്നതെല്ലാം ക്രിസ്തു ചെയ്തു എന്നാണ് മനസ്സിലാക്കേണ്ടത്.

    പിതാവിന്‍െ സത്തയാണ് ഈശോ. ഈശോയെ കാണുമ്പോള്‍ നാം പിതാവിനെയാണ് കാണുന്നത്. വചനത്തിന്റെ പ്രവൃത്തി ഈശോയുടെ പ്രവൃത്തിയാണ്, ദൈവത്തിന്റെ പ്രവൃത്തിയാണ്.ഈശോയില്‍ വിശ്വസിക്കാതിരിക്കുക എന്നത് ശിക്ഷയാണ്. രക്ഷയുടെ ശിക്ഷയുടെയും അടിസ്ഥാനം കര്‍ത്താവിലുള്ള ആശ്രയത്വമാണ്.

    എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാകയാല്‍ ഞാന്‍ മൗനം അവലംബിച്ചു എന്ന് സങ്കീര്‍ത്തനം പറയുന്നുണ്ട്.ദുഷ്ടര്‍ക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല.വചനം അനുസരിക്കാത്തവരാണ് ദുഷ്ടര്‍. അവര്‍ക്ക് സമാധാനം ഉണ്ടാവില്ല. അപരാധം ചെയ്യുന്ന ഏതൊരാളും വചനത്തെ വെറുക്കുന്നു. വചനത്താലും പരിശുദ്ധാത്മാവിനാലും നാം വിശുദ്ധീകരിക്കപ്പെടണം. ദൈവനാമത്തിലേക്ക്, ദൈവത്തിന്റെ ആലയത്തിലേക്ക് നമ്മുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കണം. സകലവും വിശുദ്ധീകരിക്കുന്ന നാമം ഈശോയാണ്. ഉയിര്‍ത്തപ്പെട്ടകര്‍ത്താവിനെയാണ് നാം കാണുന്നത്. ജീവന്‍ നല്കുന്നത് വചനമാണ്. വചനത്തിന്റെ പ്രവൃത്തിയാണ് പിച്ചള സര്‍പ്പത്തെ നോക്കിയാല്‍ സൗഖ്യമുണ്ടാവില്ല പകരം ഈശോയിലേക്ക് നോക്കണം. നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്ക്, സഭയിലേക്കായിരിക്കട്ടെ. അപ്പോള്‍ നമുക്ക് നിത്യജീവനുണ്ടാകും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!