കൊച്ചി: ആതുരശുശ്രൂഷയില്‍ എക്കാലത്തും കത്തോലിക്കാസഭാസ്ഥാപനങ്ങള്‍ മാതൃകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ കത്തോലിക്കാസഭ നല്കിവരുന്ന സഹായവും പിന്തുണയും നിസ്തുലമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. പിഒസിയില്‍ സംഘടിപ്പിച്ച കെസിബിസി ദ്വിദിന പഠനശിബിരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യമേഖലയില്‍ നിന്നുള്ള ചില സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് പലതും ആവശ്യപ്പെടുമ്പോള്‍ കത്തോലിക്കാ ആശുപത്രികളെ മാതൃകയാക്കണമെന്നാണ് താന്‍ പറയാറുള്ളതെന്നും മന്ത്രി പറഞ്ഞു.