Monday, February 9, 2026
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം; ഒരു ലക്ഷം ജപമാലയുമായി കാര്‍ലോ യൂത്ത് ആര്‍മി

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ഇന്ന് ആരംഭിക്കുമ്പോള്‍ ഈ സവിശേഷദിനത്തിന് വേണ്ടി കാര്‍ലോ യൂത്ത് ആര്‍മി അണിയറയില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തിന്റെ വിജയത്തിന് വേണ്ടി ഒരു ലക്ഷം ജപമാലയാണ് ഇവര്‍ ചൊല്ലി പൂര്‍ത്തിയാക്കുന്നത്.

    ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള അഞ്ഞൂറ് യുവജനങ്ങള്‍ ഓരോ ദിവസവും സമയബന്ധിതമായിട്ടാണ് ഇത്രയും ജപമാല ചൊല്ലുന്നത്. കാര്‍ലോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ബ്ര. എപ്രേം കുന്നപ്പിള്ളിയുടെയും ജോണ്‍ കണയങ്കന്റെയും നേതൃത്വത്തില്‍ ജനുവരി 26 മുതല്ക്കാണ് കാര്‍ലോ യൂത്ത് ആര്‍മി ഒരു ലക്ഷം ജപമാല എന്ന ലക്ഷ്യത്തോടെ പ്രാര്‍ത്ഥന ആരംഭിച്ചത്.

    പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം അവസാനിക്കുന്ന മാര്‍ച്ച് എട്ടിന് ഒരുലക്ഷം എന്ന ലക്ഷ്യം ഇവര്‍ പൂര്‍ത്തിയാക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!