spot_imgspot_imgspot_imgspot_img

വരുന്നൂ, ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ ഡയറി.

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ ഡയറി പ്രസിദ്ധീകരിക്കുന്നു. 1992 മുതല്‍ 2024 വരെയുളള കാലഘട്ടത്തില്‍ പാപ്പ എഴുതിയ സ്വകാര്യകുറിപ്പുകളാണ് വത്തിക്കാന്‍ പബ്ലിഷിംങ് ഹൗസ് പ്രസിദ്ധീകരിക്കുന്നത്. നവംബര്‍ 24 നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒരേ സമയം അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളില്‍ പുസ്തകം വിതരണത്തിനെത്തും. മാര്‍പാപ്പയുടെ വ്യക്തിത്വത്തെയും ആത്മീയ ആന്തരികജീവിതത്തെയും കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് പുസ്തകം. The private diary of pope francis എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. ഡയറിക്കുറിപ്പുകള്‍ എഡിറ്റ് ചെയതിരിക്കുന്നത് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ്. ഫ്രാന്‍സിസ് പാപ്പയുടെ ആദ്യത്തെ സ്വകാര്യ കുറിപ്പുകളല്ല ഇത്. ഹോപ്പ് എന്ന പേരില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാപ്പ ആത്മകഥ എഴുതിയിരുന്നു. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാപ്പ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് എന്ന പ്രത്യേകതയും ഹോപ്പിനുണ്ട്. ഇതിനുമുമ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ സ്പിരിച്വല്‍ ഡയറിയും ജേര്‍ണല്‍ ഓഫ് എ സോള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates