നോമ്പുകാലത്ത് ധ്യാനിക്കാം ഈ വരികളെ … മനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം

പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മയാചരണത്തിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ ക്രിസ്തുവിന്റെ കുരിശിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ സഹായകരമായ ഒരു ഭക്തിഗാനമാണ്ക്രുശിതാ നിന്‍ കരമൊന്നു നീട്ടണേ എന്നത്. പെസഹാ വിരുന്ന് എന്ന ആല്‍ബത്തിലേതാണ് ഈ ഗാനം.

വ്യക്തിപരമായി നാം ഓരോരുത്തരും കടന്നുപോകുന്ന ജീവിതസന്ധികളെ ഏറ്റവും ഹൃദ്യമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഗാനമാണ് ഇത്.
ചാട്ടവാറടിയെക്കാള്‍ നോവേറും വാക്കതും ചാട്ടുളി പോള്‍ തുളഞ്ഞുകയറും അര്‍ത്ഥമുള്ള ചിരികളും സഹജരില്‍ നിന്നേറ്റേ നേരം നിന്‍ പീഡയോര്‍ത്തു ഞാന്‍ തുടങ്ങിയ വരികള്‍ കേള്‍ക്കുമ്പോള്‍ നാം കടന്നുപോയ അവഗണനകളുടെയും തിക്താനുഭവങ്ങളുടെയും ഓര്‍മ്മകള്‍ ശ്രോതാവിന്റെ മനസ്സിലേക്ക് കടന്നുവരും.

ജോബി മണ്ണായന്റെ വരികള്‍ക്ക് റിന്റോ മാടന്‍ ഈണം നല്കിയിരിക്കുന്നു. കെസ്റ്ററിന്റെ ആലാപനമാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ജോഷി തോട്ടക്കര ഓര്‍ക്കസ്‌ട്രേഷനും ലിന്റ പി തോമസ് നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം കുരിശിന്റെ വഴിയെ സഞ്ചരിക്കുന്നവര്‍ക്കെല്ലാം വ്യക്തിപരമായി സൗഖ്യത്തിന്റെ അനുഭവം പകര്‍ന്നുനല്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates